പള്ളുരുത്തി: ദേശീയ ഐക്യവും സമാധാനവും എന്ന സന്ദേശവുമായി പള്ളുരുത്തി നമ്പ്യാപുരം തറയിൽ പറമ്പ് വീട്ടിൽ പരേതനായ എ.കെ.ഇബ്രാഹിം-ഷക്കീല ദമ്പതികളുടെ മകൻ ഇർഫാൻ (22)​ സൈക്കിളിൽ ഭാരത പര്യടനം ആരംഭിച്ചു. രണ്ടു മാസം നീണ്ട യാത്രയാണ് ഉദ്ദേശ്യം. കൗൺസിലർ പി.എസ്.വിജു യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. എവറസ്റ്റ് കയറിയ പി.എസ്.വിപിൻ പള്ളുരുത്തി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.