മൂവാറ്റുപുഴ: നഗരസഭ കൗൺസിലർ പ്രമീള ഗിരീഷ്‌കുമാറിനെ ക്രൂരമായി മർദ്ദിച്ച നഗരസഭ വൈസ്‌ചെയർപേഴ്‌സണും കൗൺസിലർമാർക്കുമെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് എൽ.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ എൻ. അരുൺ ആവശ്യപ്പെട്ടു. മൂവാറ്റുപുഴയുടെ ചരിത്രത്തിൽ കേട്ടിട്ടില്ലാത്ത നെറികെട്ട പ്രവർത്തനങ്ങളാണ് മുനിസിപ്പൽ ഭരണസമിതിയുടെ നേതൃത്വത്തിൽ നടന്ന് വരുന്നത്. ജനാധിപത്യ ബോധമുള്ള മൂവാറ്റുപുഴ ജനതയും ഇത്തരം നടപടിക്കെതിരെ ശക്തമായി പ്രതികരിക്കണമെന്ന്.അരുൺ പറഞ്ഞു.