മൂവാറ്റുപുഴ: നഗരസഭയിൽ കൗൺസിലർമാർ ജനകീയ മര്യാദകൾ പാലിക്കാതെ നടത്തുന്ന കൈയാങ്കളി അപലപനീയമാണെന്ന് ബി.ജെ.പി നേതാക്കൾ പറഞ്ഞു. മുമ്പും ഇവിടെ കൈയേറ്റങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഇത്തവണ വനിതാ കൗൺസിലർമാരായിരുന്നു ആക്രമണത്തിന് പിന്നിൽ. മൂവാറ്റുപുഴയെ നാണം കെടുത്തിയ ഈ സംഭവത്തെ മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് അരുൺ പി. മോഹൻ അപലപിച്ചു. മഹിളാ കൗൺസിലറിനോട് സഹപ്രവർത്തകരായ കൗൺസിലർമാർ ചെയ്ത ക്രൂരതയെപ്പറ്റി അന്വേഷിച്ച് ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി നേതാക്കൾ ആവശ്യപ്പെട്ടു.