t

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന സി.പി.വേലായുധന്റെ നാലാമത് അനുസ്മരണ സമ്മേളനം സി.പി.ഐ. ജില്ലാ എക്സിക്യുട്ടീവ് അംഗം കെ.എൻ.ഗോപി ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എ.കെ.സജീവൻ അദ്ധ്യക്ഷത വഹിച്ചു. പി.വി.ചന്ദ്രബോസ്, ടി.രഘുവരൻ, കുമ്പളം രാജപ്പൻ, അഡ്വ. പി.വി.പ്രകാശൻ, മല്ലിക സ്റ്റാൻലിൻ, എ.ആർ.റനീഷ്, കെ.കെ. സന്തോഷ് എന്നിവർ സംസാരിച്ചു.