വൈപ്പിൻ: പള്ളിപ്പുറം, കുഴുപ്പിള്ളി വില്ലേജുകളിലെ വഖഫ് ഭൂമി പ്രശ്‌നബാധിതർക്ക് ഒരാശങ്കയുംവേണ്ടെന്ന് കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ പറഞ്ഞു. വിഷയത്തിൽ വിവിധതല അന്വേഷണ റിപ്പോർട്ടുകൾ പ്രശ്‌നബാധിതർക്ക് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു.
ഭൂമി പ്രശ്‌നം നിയമസഭയിൽ ഉന്നയിച്ചതുൾപ്പെടെ വിവിധ നടപടികൾക്കു പുറമെ റവന്യൂമന്ത്രി അഡ്വ. കെ. രാജൻ, വഖഫ്‌ബോർഡ് മന്ത്രി വി. അബ്ദുറഹിമാൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ വിശദചർച്ച നടത്തി. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനെക്കണ്ട് വിഷയം അവതരിപ്പിച്ചു.
ചില നിയമപരമായ കടമ്പകൾ കടക്കാനുണ്ടെങ്കിലും തീരദേശ ജനതയ്‌ക്കൊപ്പം അവരുടെക്ഷേമം ഉറപ്പാക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു.