മൂവാറ്റുപുഴ: കൃഷി വകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ഭാഗമായി പായിപ്ര ഗ്രാമ പഞ്ചായത്തിൽ മുളവൂർ കൂർക്കയുടെ വേര് പിടിപ്പിച്ച 1600 തണ്ടുകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി നിർവഹിച്ചു. വൈസ് പ്രസിഡന്റ് നിസ മൈതീൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.സി.വിനയൻ, പഞ്ചായത്ത് അംഗങ്ങളായ എം.എ.നൗഷാദ്, എം.എസ്.അലി, ഇ.എം.ഷാജി. പി.എം.അസീസ്, സുകന്യ അനീഷ്, കൃഷി ഓഫീസർ എം.ബി.രഷ്മി, അസിസ്റ്റന്റ് കൃഷി ഓഫീസർ എം.വി.ലൈലബി, കൃഷി അസിസ്റ്റന്റുമാരായ കെ.ആർ.രാജി മോൾ, മുഹമ്മദ് കുഞ്ഞ് എന്നിവർ പങ്കെടുത്തു.പഞ്ചായത്തിലെ 22- വാർഡുകളിൽ നിന്ന് തെരഞ്ഞെടുത്ത കർഷകർക്കാണ് കൂർക്കത്തണ്ട് വിതരണം ചെയ്തത്. ഒരുകാലത്ത് ജില്ലയുടെ കിഴക്കൻ‍ മേഖലയിൽ വ്യാപകമായി കൃഷി ചെയ്തിരുന്ന മുളവൂർ കൂർക്കയുടെ നഷ്ടപ്രതാപം വീണ്ടെടുക്കുക ലക്ഷ്യമിട്ട് മൂവാറ്റുപുഴ ഇ.ഇ.സി മാർക്കറ്റിൽ പ്രവർത്തിക്കുന്ന അഗ്രോ സർവീസ് സെന്ററിലാണ് തണ്ടുകൾ വേരുപിടിപ്പിച്ചത്.

ചിത്രം - പായിപ്ര ഗ്രാമപഞ്ചായത്തിൽ മുളവൂർ കൂര്‍ക്കയുടെ വേര് പിടിപ്പിച്ച തണ്ടുകളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് മാത്യൂസ് വർക്കി നിർവ്വഹിക്കുന്നു