കൊച്ചി: മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി എറണാകുളം മെഡിക്കൽ സെന്ററിൽ സംഘടിപ്പിച്ച ബോധവത്കരണ പരിപാടി ഉമ തോമസ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
ചീഫ് പീഡിയാട്രീഷൻ ഡോ.ടി.വി.രവി മുഖ്യപ്രഭാഷണം നടത്തി. ഡോ.ഷീല സി.ബാബു, ഡോ.അർച്ചന ബാലചന്ദ്രൻ, ഡോ.എം.സുമ, അലൈന മാത്യു, ചാന്ദ്‌നി രവി എന്നിവർ സംസാരിച്ചു.