k-p-v-u
കെ.പി.വി.യു ജില്ലാ സമ്മേളനം സി.ഐ.ടി.യു സംസ്ഥാന സെ ക്രട്ടറി കെ.എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു

കളമശേരി : കേരള ഫോട്ടോഗ്രാഫേഴ്സ് ആൻഡ് വീഡിയോഗ്രാഫേഴ്സ് യൂണിയൻ (കെ.പി.വി.യു സി.ഐ.ടി.യു) ജില്ലാ സമ്മേളനം സംസ്ഥാന സെക്രട്ടറി കെ. എൻ ഗോപിനാഥ്‌ ഉദ്ഘാടനം ചെയ്തു. കളമശേരി പി.ഡബ്ല്യു. ഡി ഗസ്റ്റ് ഹൗസിൽ ആക്ടിംഗ് പ്രസിഡന്റ്‌ സി.ആർ അജിത് അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ബൈജു ഓമല്ലൂർ, സംസ്ഥാന സെക്രട്ടറിമാരായ ഹക്കിം മണ്ണാർക്കാട്, സുരേഷ് കാസർകോഡ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സുനിൽ പരിയാരത്ത്, ഫിജോയ് ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

ഭാരവാഹികളായി കെ.ആർ അനുരാജ് (പ്രസിഡന്റ്), സി.ആർ അജിത് (സെക്രട്ടറി), ഫിജോയ് ജോസഫ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.