കളമശേരി:സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന ലൈബ്രറി കൗൺസിൽ നടപ്പാക്കുന്ന ചരിത്രോത്സവം പദ്ധതിയിൽ ഫാക്കൽറ്റികൾക്കുള്ള ജില്ലാ തല പരിശീലന ശില്പശാല നടത്തി.ലൈബ്രറി കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ഡോ.കെ.വി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ.സോമൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.ആർ.സുരേന്ദ്രൻ, സംസ്ഥാന കൗൺസിൽ അംഗം അഡ്വ.കെ.മോഹന ചന്ദ്രൻ, ഡി.ആർ.രാജേഷ് എന്നിവർ സംസാരിച്ചു.