മൂവാറ്റുപുഴ: വിഭജനത്തിനും വിദ്വേഷത്തിനുമെതിരെ സാംസ്കാരിക കേരളം കാമ്പയിന്റെ ഭാഗമായി പുരോഗമന കലാസാഹിത്യ സംഘം മേഖലാ ശില്പശാല ആഗസ്റ്റ് 27ന് മൂവാറ്റുപുഴയിൽ നടക്കും. ഡോ.കെ.ജി.പൗലോസ്, വി.എസ്.ബിന്ദു, എം.കെ.മനോഹരൻ, ഡോ.സി.ബി.സുധാകരൻ, ജോഷി ഡോൺബോസ്കോ തുടങ്ങിയവർ പങ്കെടുക്കും. ശില്പശാലയുടെ സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി കെ.പി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പു.ക.സ ഏരിയാ പ്രസിഡന്റ് സി.എൻ.കുഞ്ഞുമോൾ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ ഫിലിം സൊസൈറ്റി പ്രസിഡന്റ് യു.ആർ.ബാബു,

വിജയ് കെ.ബേബി, ടി.വി.വാസുദേവൻ, ഷിനോബി ശ്രീധരൻ, പി.എ.സമീർ തുടങ്ങിയവർ സംസാരിച്ചു. സംഘാടക സമിതി ഭാരവാഹികളായി യു.ആർ.ബാബു (ചെയർമാൻ), സി.ആർ.ജനാർദ്ദനൻ (കൺവീനർ), കുമാർ കെ.മുടവൂർ (കോ ഓർഡിനേറ്റർ), എൻ.വി.പീറ്റർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.