കൊച്ചി: പാലിയം സമരനായകൻ എ.ഐ. ജലീലിനെക്കുറിച്ചുള്ള രചനകളുടെ സമാഹരണമായ 'പലരായിരുന്ന ഒരാൾ' എന്ന കൃതിയുടെ പ്രകാശനം ഇന്ന് വൈകിട്ട് 5.30ന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ മന്ത്രി പി.രാജീവ് നിർവഹിക്കും. മേയർ എം.അനിൽകുമാർ, സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ, സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജു, എഴുത്തുകാരൻ എൻ.എസ്. മാധവൻ തുടങ്ങിയവർ പങ്കെടുക്കും. മുതിർന്ന പത്രപ്രവർത്തകൻ രവി കുറ്റിക്കാട് എഡിറ്റ് ചെയ്ത പുസ്തകം പ്രണത ബുക്‌സാണ് പ്രസിദ്ധീകരിച്ചത്. പാലിയത്തെ വഴിനടപ്പ് അവകാശത്തിനുവേണ്ടി നടന്ന ഐതിഹാസിക പ്രക്ഷോഭത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ചാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. സമരത്തിന് നേതൃത്വം നൽകിയ എ.ഐ. ജലീലിനെക്കുറിച്ചുള്ള കുറിപ്പുകൾ, അദ്ദേഹം
എഴുതിയ ആത്മകഥാംശമുള്ള നോവൽ, കത്തുകൾ തുടങ്ങിയവ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.