കുമ്പളങ്ങി: പഴങ്ങാട് സെന്റ് ജോർജസ് യു.പി സ്‌കൂളിലെ പാചകപ്പുരയുടെ ഉദ്ഘാടനം കൊച്ചി രൂപത കോർപ്പറേറ്റ് എഡ്യുക്കേഷൻ ഏജൻസി ജനറൽ മാനേജർ ഫാ.ആന്റണി അഞ്ചുതൈക്കൽ നിർവഹിച്ചു. കെ.ജെ.മാക്‌സി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി, വൈസ് പ്രസിഡന്റ് ജോബി പനക്കൽ, ഹെഡ്മിസ്ട്രസ് എം.ജെ.സബീന,​ സ്‌കൂൾ ലോക്കൽ മാനേജർ ഫാ.സെബാസ്റ്റ്യൻ പുത്തൻപുരക്കൽ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാബു തോമസ്, പി.ടി.എ പ്രസിഡന്റ് എൻ.കെ.അജി, എൽ.പി.എസ് ഹെഡ്മിസ്ട്രസ് മാർഗരറ്റ് സോണി, പി.ഇ.റോസ് ബീന എന്നിവർ സംസാരിച്ചു. കെ.ജെ. മാക്‌സി എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ചാണ് പാചകപ്പുര നിർമ്മിച്ചത്.