
ആലുവ: എസ്.എൻ.ഡി.പി യോഗം എടയപ്പുറം ശാഖ വനിതാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ എസ്.എൽ.സി, പ്ളസ് ടു, ബിരുദ - ബിരുദാനന്തര പരീക്ഷകളിൽ ഉന്നത വിജയം നേടിയ ശാഖാംഗങ്ങളുടെ മക്കളെ ആദരിച്ചു. സ്വീകരണ സമ്മേളനം യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥി സംഗീത ജയകുമാർ കാഷ് അവാർഡും ഉപഹാരങ്ങളും വിതരണം ചെയ്തു. ശാഖാ വൈസ് പ്രസിഡന്റ് ടി.എ. അച്ചുതൻ, സെക്രട്ടറി സി.ഡി. സലിലൻ, എം.കെ. പ്രേമൻ, ബിന്ദു രഘുനാഥ്, സതി രാജപ്പൻ, ഷീബ സുനിൽ, മിനി പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.