ആലുവ: കലാരംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ നന്മ കടുങ്ങല്ലൂർ യൂണിറ്റ് രൂപികരണ യോഗം ഇന്ന് രാവിലെ 10ന് കിഴക്കേ കടുങ്ങല്ലൂർ വി.എസ് സ്മാരക ഹാളിൽ നടക്കും. ജില്ലാ സെക്രട്ടറി എൻ.എൻ.ആർ. കുമാർ യോഗം ഉദ്ഘാടനം ചെയ്യും. ശ്രീകുമാർ മുല്ലേപ്പിള്ളി അദ്ധ്യക്ഷനാകും. വിവിധ കലാരംഗത്ത് പ്രവർത്തിക്കുന്ന കടുങ്ങല്ലൂർ പഞ്ചായത്ത് പരിധിയിലുള്ളവർ യോഗത്തിൽ പങ്കെടുക്കും.