s

കുറുപ്പംപടി: എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയന്റെ ആഭിമുഖ്യത്തിൽ ഇ.വി കൃഷ്ണൻ അനുസ്മരണ സമ്മേളനവും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണവും പ്രതിഭാ പുരസ്കാര സമർപ്പണവും 7ന് രാവിലെ 9.30ന് യൂണിയൻ ആസ്ഥാനത്ത് നടക്കും. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും.

കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ.കർണ്ണൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ സജിത്ത് നാരായണൻ സ്വാഗതവും കമ്മിറ്റി അംഗം എം.എ. രാജു കൃതജ്ഞതയും രേഖപ്പെടുത്തും.

അനുസ്മരണ സമ്മേളനത്തിൽ ശ്രീനാരായണ ഗുരുകുലം ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി ഡോ.ആർ.അനിലൻ, ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിൽ കേന്ദ്ര സമിതി സെക്രട്ടറി കെ.എം. സജീവ്, യൂത്ത് മൂവ്മെന്റ് യൂണിയൻ സമിതി ചെയർമാൻ എം.കെ. സുബിൻ, കൺവീനർ അഭിജിത്ത് ഉണ്ണിക്കൃഷ്ണൻ, വനിതാ സംഘം പ്രസിഡന്റ് മോഹിനി വിജയൻ, സെക്രട്ടറി സജിനി അനിൽ, വൈദികയോഗം പ്രസിഡന്റ് നൗഷാദ് ശാന്തി, സെക്രട്ടറി ടി.വി. ഷിബുശാന്തി, ശ്രീനാരായണ എംപ്ലോയീസ് ഫോറം പ്രസിഡന്റ് സി.എസ്.ലൈജു, സെക്രട്ടറി കെ.പി.സുരേഷ് കുമാർ, പെൻഷനേഴ്സ് കൗൺസിൽ പ്രസിഡന്റ് എം.എൻ.പ്രഭാകരൻ, സെക്രട്ടറി പി.എ.ഷാജി, സൈബർ സേനാ ചെയർമാൻ കെ.എൻ. മോഹൻകുമാർ, സൈബർ സേനാ ജില്ലാ കമ്മിറ്റി അംഗം വി.എസ്. വേലു തുടങ്ങിയവർ സംസാരിക്കും.

വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച

അയാൻഷ് പ്രഭയെയും ദേവക് ബിനുവിനെയും ആദർശ് മനോഹരനെയും ചടങ്ങിൽ ആദരിക്കും.

മോട്ടിവേഷൻ ക്ലാസ് കരിയർ ഗുരു ഡയറക്ടർ ആൻഡ് ചീഫ് മെന്റർ എം.എസ്. ജലീൽ നയിക്കും.