കൊച്ചി: കുരീക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞവും അഷ്ടമി രോഹിണി മഹോത്സവവും 11 മുതൽ 18 വരെ നടക്കും. 11ന് രാവിലെ ആറിന് ഭാഗവത മാഹാത്മ്യ പ്രഭാഷണം, 6.30ന് ഭാഗവത പാരായണം. 12ന് രാവിലെ 6.30ന് ഭാഗവത പരായണം,13ന് ക്ഷേത്രച്ചടങ്ങുകൾ, 6.30ന് ഭാഗവത പാരായണം, 14ന് രാവിലെ ക്ഷേത്രച്ചടങ്ങുകൾ, 6.30ന് ഭാഗവത പാരായണം. 15ന് ക്ഷേത്രച്ചടങ്ങുകൾ, 12ന് ഉണ്ണിയൂട്ട്, 16ന് രുഗ്മിണി സ്വയംവരം, 17ന് ക്ഷേത്രച്ചടങ്ങുകൾ, 18ന് ക്ഷേത്രച്ചടങ്ങുകൾ, 11ന് അവഭൃത സ്നാന ഘോഷയാത്ര, നാലിന് അഷ്ടമിരോഹിണി ശോഭായാത്ര (ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ നിന്ന്), വൈകിട്ട് 7.30ന് ദീപാരാധന, പുഷ്പാലങ്കാരം, വിളക്കുവയ്പ്, രാത്രി 9ന് അപ്പം നിവേദ്യം.