തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്ത് പരിധിയിലെ മികച്ച കർഷകരെ കണ്ടെത്തുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു. കൃഷി ചെയ്യുന്ന വിവരങ്ങളും വാർഡും ഫോൺ നമ്പറും അഡ്രസും അടക്കം വെള്ളക്കടലാസിൽ എഴുതിയ അപേക്ഷകൾ 9ന് മുൻപായി ഉദയംപേരൂർ കൃഷിഭവൻ ഓഫീസിൽ എത്തിക്കണമെന്ന് കൃഷി ഓഫീസർ അറിയിച്ചു. മുതിർന്ന കർഷകൻ, ജൈവ കർഷകൻ, വനിതാ കർഷക, എസ്.സി. കർഷക/കർഷകൻ, വിദ്യാർത്ഥി കർഷക/കർഷകൻ, നെൽ കർഷകൻ, കേര കർഷകൻ, പച്ചക്കറി കർഷകൻ, ക്ഷീര കർഷകൻ, കർഷകത്തൊഴിലാളി എന്നീ വിഭാഗത്തിൽ നിന്നാണ് മികച്ചവരെ തിരഞ്ഞെടുക്കുക.