ആലുവ: കിൻഫ്ര കുടിവെള്ള പദ്ധതിയുടെ പേരിൽ എടയപ്പുറം റോഡിൽ അപകടാവസ്ഥയിൽ സൂക്ഷിച്ചിട്ടുള്ള ഭീമൻ പൈപ്പുകൾ നീക്കം ചെയ്യണമെന്ന് കിൻഫ്ര അധികൃതരോട് അൻവർ സാദത്ത് എം.എൽ.എ ആവശ്യപ്പെട്ടു. റോഡിന് ഇരുവശത്തുമായി പൈപ്പുകൾ സൂക്ഷിച്ചിരിക്കുന്നത് അപകടത്തിനും ഗതാഗതക്കുരുക്കിനും കാരണമാകുകയാണ്.

മാത്രമല്ല, റോഡിന് മദ്ധ്യത്തിൽ പൈപ്പുകൾ സ്ഥാപിക്കാനെത്തുന്ന കുഴികൾ ശരിയായ മൂടുകയോ അറ്റകുറ്റപ്പണി നടത്തുകയോ ചെയ്യാത്തതിനാൽ ജനം ദുരിതമനുഭവിക്കുകയാണ്. ബി.എം ബി.സി നിലവാരത്തിൽ റോഡ് ടാറിംഗിന് പണം അനുവദിച്ചിട്ടും കിൻഫ്ര പദ്ധതിയുടെ പേരിൽ ടാറിംഗ് നടത്താൻ കഴിഞ്ഞിട്ടില്ല. അടിയന്തരമായി പൈപ്പുകൾ നീക്കി റോഡ് ടാറിംഗിന് സൗകര്യമൊരുക്കണമെന്ന് എം.എൽ.എ കിൻഫ്ര എം.ഡിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.