
കൊച്ചി: അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിനുള്ള 'നീറ്റ്' എഴുതുന്നവർക്ക് വസ്ത്രധാരണത്തിലും മറ്റും പൊതുമാനദണ്ഡം വേണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം കിഴുവിലം സ്വദേശി ആസിഫ് ആസാദ് നൽകിയ പൊതുതാത്പര്യഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വാദം കേട്ടത്. കൊല്ലത്തെ ഒരു സെന്ററിൽ നീറ്റ് എഴുതാനെത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തെത്തുടർന്നാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്. നിലവിൽ പരീക്ഷ എഴുതാൻ പൊതുമാനദണ്ഡമുണ്ടെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ അഭിഭാഷകൻ വിശദീകരിച്ചു.