ആലുവ: ബി.ജെ.പി നെടുമ്പാശേരി പറമ്പുശ്ശേരി ബൂത്ത് കമ്മിറ്റി സംഘടിപ്പിച്ച എം.എ. മോഹനൻ അനുസ്മരണം സംസ്ഥാന വക്താവ് ടി.പി. സിന്ധുമോൾ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എം.എ. ബ്രഹ്മരാജ്, മഹിളാമോർച്ച ജില്ലാ അദ്ധ്യക്ഷ രജന ഹരീഷ്, മണ്ഡലം പ്രസിഡന്റ് രൂപേഷ് പൊയ്യാട്ട്, മണ്ഡലം ജനറൽ സെക്രട്ടറി വി.വി. ഷണ്മുഖൻ, സംസ്ഥാന കൗൺസിൽ അംഗം എം.എൻ. ഗോപി, മണ്ഡലം വൈസ് പ്രസിഡന്റ് ബാബു കരിയാട്,പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ. മദുസൂദനൻ, ജനറൽ സെക്രട്ടറി ജിനു വിശ്വംബരൻ, സെക്രട്ടറിമാരായ ഷിബു, പ്രവീൺ, വൈസ് പ്രസിഡന്റ് എം.എം. അഭിലാഷ്, അനൂപ് മോഹൻ, ശാരി വിനോദ് എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു.
.