നെടുമ്പാശേരി: കേരള അഗ്രോ മെഷനറി കോർപ്പറേഷനോടുള്ള സർക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്നും മാനേജിംഗ് ഡയറക്ടർ തസ്തികയിൽ സ്ഥിരനിയമനം നടത്തണമെന്നും കാംകോ എംപ്ലോയീസ് സെന്റർ (യു.ടി.യു.സി) ആവശ്യപ്പെട്ടു. സ്‌പെയർ പാർട്ട്‌സ് ലഭ്യത ഉറപ്പാക്കി ഉദ്പാദനം വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. യോഗം ആർ.എസ്.പി ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എസ്. ജലാലുദ്ദിൻ അദ്ധ്യക്ഷത വഹിച്ചു. വി.യു. അരുൺ, ഫ്രാൻസിസ് ബെന്നറ്റ്, രാമചന്ദ്രൻ നായർ, ജി. വിജയൻ, പി.എം. ബഷീർ എന്നിവർ പ്രസംഗിച്ചു.