മൂവാറ്റുപുഴ: വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രത്തിൽ ഇല്ലംനിറ ആഘോഷം നാളെ രാവിലെ 8നും 9.30നും ഇടയ്ക്ക് നടക്കും. മേൽശാന്തി പുളിക്കാപ്പറമ്പിൽ ദിനേശൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. നിറപുത്തിരിക്കുള്ള നെൽക്കതിരുകൾ ഭഗവാന് സമർപ്പിച്ചശേഷം ഭക്തർക്ക് വിതരണം ചെയ്യും.