കൊച്ചി: ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ തിങ്കളാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന കലാഭവന്റെ ഗാനമേള മാറ്റിവച്ചു. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്താണ് പരിപാടി മാറ്റിയത്. പകരം വ്യാഴാഴ്ച സപ്തസ്വര ഗാനമേള നടത്തുമെന്ന് സെക്രട്ടറി കെ. എസ്. പ്രസാദ് അറിയിച്ചു.