
ആലങ്ങാട്: നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയായ സ്ഥിരം കുറ്റവാളി ആലങ്ങാട് തിരുവാലൂർ ആലുവിള വീട്ടിൽ ദിലീപ് (25)നെ കാപ്പ ചുമത്തി നാടുകടത്തി. ആറുമാസത്തേയ്ക്കാണ് നാടുകടത്തൽ. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ ആലുവ വെസ്റ്റ്, മുനമ്പം സ്റ്റേഷൻ പരിധികളിൽ കൊലപാതക ശ്രമം, തട്ടിക്കൊണ്ടു പോകൽ, ആയുധ നിയമം തുടങ്ങിയ കേസുകളിൽ പ്രതിയാണ്. മാട്ടുപുറം ആക്രമണ കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടിയെടുത്തത്. റൂറൽ ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റേഞ്ച് ഡി.ഐ.ജി നീരജ് കുമാർ ഗുപ്തയാണ് ഉത്തരവിട്ടത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി കാപ്പ ചുമത്തി റൂറൽ ജില്ലയിൽ 37 പേരെ നാടുകടത്തി. 57 പേരെ ജയിലിലടച്ചു.