കൊച്ചി: ഇ.എൻ.ടി അസോസിയേഷൻ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ദ്വിദിന ശില്പശാല കൊച്ചി ഐ.എം.എ ഹൗസിൽ ഇന്ന് വൈകിട്ട് 7ന് ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. ഇയർ ബാലൻസ് സംബന്ധമായ രോഗങ്ങളെ കുറിച്ച് പ്രബന്ധങ്ങളും പ്രഭാഷണങ്ങളും സെമിനാറുകളും ഉണ്ടാകും. വിദഗ്ദ്ധ ഡോക്ടർമാർ ചർച്ചകൾ നയിക്കും. അന്യസംസ്ഥാനങ്ങളിൽ നിന്നുൾപ്പടെ നൂറു ഡോക്‌ടർമാർ പരിപാടിയിൽ പങ്കെടുക്കും.