പെരുമ്പാവൂർ: രായമംഗലം മമത ആർട്സ് ആൻഡ് സ്പോർട്സ് സെന്റർ സ്വാതന്ത്ര്യദിനത്തിൽ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. വരയ്ക്കാം നിറംകൊടുക്കാം എന്ന പരിപാടിയിൽ 10-ാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് പ്രവേശനം. അങ്കണവാടി മുതൽ നാലാം ക്ലാസു വരെയുള്ളവർക്ക് നിറം കൊടുക്കലിലും അഞ്ച് മുതൽ 10-ാം ക്ലാസ് വരെയുള്ളവർക്ക് പെൻസിൽ ഡ്രോയിങ്ങിലും പങ്കെടുക്കാം. നെല്ലിമോളം മാസ്‌ക് ഹാളിൽ ആഗസ്റ്റ് 15ന് രാവിലെ 10നാണ് പരിപാടി. മത്സരാർത്ഥികൾ പെൻസിലും ക്രയോൺസും കൊണ്ടുവരണം. കൂടുതൽ വിവരങ്ങൾക്ക്: 9847650624, 9605595314.