pb-babu

തൃപ്പൂണിത്തുറ: സി.പി.എം നേതാവും ചുമട്ത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന പി.ബി. ബാബു (68, ബാഹുലേയൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് അംഗം, ഹെഡ് ലോഡ് വർക്കേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ശകുന്തള. മക്കൾ: പി.ബി. ബൈജു, വിജിമോൾ. മരുമക്കൾ: ശ്രുതി, ബാബു.