കളമശേരി:മാലിന്യ നിർമാർജ്ജന സംവിധാനം മെച്ചപ്പെടുത്തുന്നതിന് ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റത്തിന്റെ ജില്ലാതല പ്രവർത്തവും ഏലൂർ നഗരസഭാതല സർവേയും വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ശുചിത്വമിഷൻ, നവകേരള മിഷൻ എന്നിവ ചേർന്നാണ് പദ്ധതി ആവിഷ്കരിച്ചത്. മാലിന്യം ശേഖരിക്കുന്നതു മുതൽ സംസ്കരിക്കുന്നതുവരെയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും തത്ക്ഷണം നിരീക്ഷിക്കുന്നതിനുമുള്ള മൊബൈൽ ആപ്ലിക്കേഷനും വെബ് പോർട്ടലും ഉപയോഗിച്ചാണ് ഹരിതമിത്രം മോണിറ്ററിംഗ് സിസ്റ്റം പ്രവർത്തിക്കുക. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അദ്ധ്യക്ഷനായി. വീടുകളിൽ പതിക്കാനുള്ള ക്യു.ആർ കോഡ് പ്രകാശിപ്പിച്ചു.
കെൽട്രോൺ സോണൽ ഓഫീസർ അരുൺ ശങ്കർ, നഗരസഭാ ചെയർമാൻ എ.ഡി.സുജിൽ,ഹരിത കേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി.എസ്.ജയകുമാർ, നഗരസഭാ വൈസ് ചെയർപേഴ്സൺ ലീല ബാബു, പി.എ.ഷെറീഫ്, ടി.എം.ഷൈൻ, ദിവ്യ നോബി, അംബിക ചന്ദ്രൻ, പി.ബി. രാജേഷ്, പി.എം. അയൂബ്,എസ്. ഷാജി,ശുചിത്വ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി.എച്ച്.ഷൈൻ നഗരസഭാ സെക്രട്ടറി പി.കെ.സുഭാഷ് എന്നിവർ സംസാരിച്ചു.