
കൊച്ചി: പ്രമുഖ മാദ്ധ്യമ പ്രവർത്തകനും മെട്രോ വാർത്തയുടെ ചീഫ് എഡിറ്ററുമായിരുന്ന ആർ. ഗോപീകൃഷ്ണനെ എറണാകുളം പ്രസ് ക്ലബിന്റെ നേതൃത്വത്തിൽ അനുസ്മരിച്ചു. മുൻ കേന്ദ്രമന്ത്രി പ്രൊഫ.കെ.വി. തോമസ്, പി.എസ്.സി മുൻ ചെയർമാൻ ഡോ.കെ.എസ്.രാധാകൃഷ്ണൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ഏറ്റെടുക്കുന്ന ജോലി ആത്മാർത്ഥതയോടെ പൂർത്തിയാക്കുന്ന, കർമരംഗത്തു വ്യക്തതയുള്ള മാദ്ധ്യമ പ്രവർത്തകനായിരുന്നു ഗോപീകൃഷ്ണനെന്നു കെ.വി.തോമസ് അനുസ്മരിച്ചു.
പി.ആർ.ഡി ഡെപ്യൂട്ടി ഡയറക്ടർ ചന്ദ്രഹാസൻ വടുതല, കേരള കൗമുദി സ്പെഷ്യൽ കറസ്‌പോണ്ടന്റ് എം.എസ്. സജീവൻ, ബി.ജെ.പി മദ്ധ്യമേഖലാ സെക്രട്ടറി സി.ജി. രാജഗോപാൽ, പ്രസ് ക്ലബ് പ്രസിഡന്റ് എം.ആർ. ഹരികുമാർ, സെക്രട്ടറി എം.സൂഫി മുഹമ്മദ്, മനു ഷെല്ലി എന്നിവർ സംസാരിച്ചു.