വൈപ്പിൻ: ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന 'തീരോന്നതി അറിവ് 2022' പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികളെ പങ്കെടുപ്പിച്ച് നടത്തിയ ബോധവത്കരണ ക്ലാസ് പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഹാളിൽ വൈപ്പിൻ ബ്ലോക്ക് പ്രസിഡന്റ് തുളസി സോമൻ ഉദ്ഘാടനം ചെയ്തു.
പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ അദ്ധ്യക്ഷത വഹിച്ചു. ഫിഷറീസ് ജൂനിയർ സൂപ്രണ്ട് പി. സന്ദീപ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.കെ.ജയൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എൻ.ഉണ്ണിക്കൃഷ്ണൻ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാരായ രാധിക സതീഷ്, സി.എച്ച്.അലി, ബിന്ദു തങ്കച്ചൻ, ഫിഷറീസ് ഓഫീസർ സേതുലക്ഷ്മി എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസുകൾ നടത്തി.