
പറവൂർ: ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് പരിക്കേറ്റ നീണ്ടൂർ പുഴവേലിൽ ശിവൻകുട്ടി (53) മരിച്ചു. വ്യാഴാഴ്ച്ച രാത്രി എട്ടുമണിയോടെ മരപ്പണിക്കാരനായ ശിവൻകുട്ടി ജോലി കഴിഞ്ഞ് ബൈക്കിൽ തിരികെവരുമ്പോൾ ഇടപ്പള്ളി കുന്നംപുറത്തിന് സമീപം വച്ചാണ് അപകടമുണ്ടായത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ ശിവൻകുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ഇന്ദു. മകൻ: അഖിൽ പ്രസാദ്.