വൈപ്പിൻ: നബാഡിന്റെ ധനസഹായത്തോടെ ആരംഭിച്ച ജൈവവൈപ്പിൻ പദ്ധതി സംസ്ഥാനപാതയ്ക്ക് പടിഞ്ഞാറുവശം കൂടി ഉൾപ്പെടുത്തി പുനരുജീവിപ്പിക്കണമെന്ന് കേരള കർഷക സംഘം വൈപ്പിൻ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം അഡ്വ. കെ. തുളസി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ. സുനിൽ ഹരീന്ദ്രൻ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് കെ. വി. ഏലിയാസ്, ജില്ലാ സെക്രട്ടറി എം. സി. സുരേന്ദ്രൻ, ഏരിയാ സെക്രട്ടറി ഡോ. കെ. കെ. ജോഷി, കെ. കെ. ബാബു, കെ. എ. അജേഷ്, എം. കെ. ബാബു, എ. പി. പ്രിനിൽ എന്നിവർ സംസാരിച്ചു.

മുള കർഷകൻ വി. എ. അഹമ്മദ്കുട്ടി, സംസ്ഥാന കർഷക അവാർഡ് ജേതാവ് സുൽഫത്ത് മൊയ്ദീൻ, പൗൾട്രി ഫാം കർഷക ഹരിത ബൈജു, മത്സ്യകർഷകൻ കെ. കെ. മുഹമ്മദ്, കരനെൽ കൃഷി കർഷക ശാന്തകുമാരി എന്നിവരെ സമ്മേളനം ആദരിച്ചു.
പുതിയ ഭാരവാഹികൾ: ഡോ. കെ. കെ. ജോഷി (പ്രസിഡന്റ്), പി. ആർ. രാധാകൃഷ്ണൻ, കെ. ബാലചന്ദ്രൻ (വൈസ് പ്രസിഡന്റുമാർ), അഡ്വ. സുനിൽ ഹരീന്ദ്രൻ (സെക്രട്ടറി), സുബോധ ഷാജി, എ. എ. സുരേഷ്ബാബു (ജോയിന്റ് സെക്രട്ടറിമാർ), പി. വി. സിനിലാൽ (ട്രഷറർ).