മൂവാറ്റുപുഴ: മുനിസിപ്പൽ ഓഫീസിന് നേരെയുള്ള എൽ.ഡി.എഫ് ആക്രമണത്തിനെതിരെയും യു.ഡി.എഫ് കൗൺസിലേഴ്‌സിനെതിരെ കള്ളക്കേസ് എടുത്തതിനെതിരെയും യു.ഡി.എഫ് പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റ് കെ.എം.പരീത് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി ചെയർമാൻ കെ.എം. സലീം അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ പി.പി.എൽദോസ്, ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സലീം ഹാജി, മുസ്ലിം ലീഗ് നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പി.എ.ബഷീർ, കേരള കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി ജേക്കബ് തോമസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.വി.അബ്ദുൾ സലാം, അജി മുണ്ടാട്ട്, ജോസ് കുര്യാക്കോസ്, കൗൺസിലർമാരായ ജിനു മടേയ്ക്കൻ, ജോളി മണ്ണൂർ, കെ.കെ.സുബൈർ, ലൈല ഹനീഫ, ബിന്ദു ജയൻ, ഹസം ബീഗം, ഹിബ്‌സൺ എബ്രഹാം, മാത്യൂസ് വർക്കി, ഒ.പി.ബേബി, സാബു ജോൺ, പോൾ ലൂയിസ്, ജോർജ് മാത്യു, കബീർ പൂക്കടശേരി, പി.പി.അലി, വി.വി.ജോസ്, കെ.ഒ.ജോർജ്, എസ്. മജീദ്, എം.സി.വിനയൻ, ഷമീർ കോണിക്കൽ, ഷാജൻ മുഹമ്മദ്, മുഹമ്മദ് റഫീക്ക്, ജിക്കു വർഗീസ്, ജെറിൻ പോൾ, ജോബി മുണ്ടക്കൻ എന്നിവർ സംസാരിച്ചു.