കൊച്ചി: കേരള വെള്ളാള മഹാസഭ എറണാകുളം ഉപസഭയുടെ 12-ാം വാർഷിക പൊതുയോഗവും കുടുംബസംഗമവും എറണാകുളം കെ.എസ്.ആർ.ടിസി. ബസ് സ്റ്റാൻഡിനു സമീപത്തെ പേച്ചി അമ്മൻ കോവിൽ ഹാളിൽ നടക്കും. കേരള വെള്ളാള മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി മണക്കാട് ആർ. പത്മനാഭൻ ഉദ്ഘാടനം ചെയ്യും. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ ചടങ്ങിൽ അനുമോദിക്കും.