vennala

കൊച്ചി: വെണ്ണല സർവീസ് സഹകരണ ബാങ്കിൽ റിസ്‌ക് ഫണ്ട് ധനസഹായം വിതരണം ചെയ്തു.
സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകളിൽ നിന്ന് വായ്പയെടുത്തശേഷം മരിച്ചവരുടെ ആശ്രിതർക്കും മാരകരോഗം പിടിപെട്ടവർക്കും നൽകുന്ന ധനസഹായമാണ് കേരള സഹകരണ റിസ്‌ക് ഫണ്ട്.

വെണ്ണല ബാങ്ക് അങ്കണത്തിൽ നടന്ന ധനസഹായ വിതരണോദ്ഘാടനം മരിച്ച ബിജു തോമസിന്റെ അവകാശിയായ
ടിജ തോമസിന് രണ്ടു ലക്ഷം രൂപയുടെ വായ്പാ തിരിച്ചടവ് രസീത് കൈമാറി ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ. സന്തോഷ് നിർവഹിച്ചു. ബാങ്ക് ഭരണസമിതി അംഗം വി.കെ. വാസു അദ്ധ്യക്ഷനായി. ഭരണസമിതി അംഗങ്ങളായ പി.ആർ. സാംബശിവൻ, വിനീത സക്‌സേന, ഇ.പി.സുരേഷ്, എൻ.എ. അനിൽകുമാർ, സേവ്യർ ലിജു, ആശാകലേഷ്, സെക്രട്ടറി എം.എൻ. ലാജി എന്നിവർ സംസാരിച്ചു.