കളമശേരി: ആസാദി കാ അമൃത് ഉത്സവത്തിന്റെ ഭാഗമായി 75-ാം സ്വാതന്ത്ര്യ വാർഷികദിനത്തിൽ യുവമോർച്ചയുടെ 75 പ്രവർത്തകർ 75 കിലോമീറ്റർ ദൂരം ബൈക്ക് റാലി നടത്തും. "ഹർ ഘർ തിരംഗ " യുടെ ഭാഗമായി ഏലൂർ നഗരസഭയിലെ എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്താനുള്ള സംവിധാനമൊരുക്കാനും ബി.ജെ.പി ഏലൂർ മുനിസിപ്പൽ കമ്മിറ്റി പ്രവർത്തകയോഗം തീരുമാനിച്ചു. ജില്ലാ കോ ഓർഡിനേറ്റർ ആർ.സജികുമാർ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.വി.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർമാരായ ചന്ദ്രിക രാജൻ, പി.ബി.ഗോപിനാഥ്, മണ്ഡലം മുനിസിപ്പൽ നേതാക്കളായ സി.ബി വസന്തകുമാർ, എൻ.പി.ശ്രീകുമാർ ,വി.എൻ.വാസുദേവൻ, ടി.പി.രാമദാസ്, നവൽ കുമാർ, എം.കലാധരൻ, പി.ടി.ഷാജി എന്നിവർ സംസാരിച്ചു.