
കൊച്ചി: കൊച്ചി റീജിയണൽ പാസ്‌പോർട്ട് ഓഫീസ്, പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങൾ (പി .എസ്. കെ), പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങൾ (പി .ഒ. പി. എസ്. കെ) എന്നിവയും തിങ്കളാഴ്ച തുറന്നു പ്രവർത്തിക്കും. ഈ ഓഫീസുകൾക്ക് മുഹറം പ്രമാണിച്ച് ചൊവ്വാഴ്ച അവധിയായിരിക്കും. അതിനാൽ അന്നത്തേക്ക് അപ്പോയിൻമെന്റ് ലഭിച്ച അപേക്ഷകർ, അതത് പി .എസ്. കെ/ പി .ഒ. പി .എസ് .കെ കേന്ദ്രങ്ങളിൽ തിങ്കളാഴ്ച നിർദ്ദിഷ്ട സമയത്ത് ഹാജരാകണമെന്ന് അധികൃതർ അറിയിച്ചു. മുഹറം അവധി ചൊവ്വാഴ്ചയിലേക്ക് മാറ്റാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തെ തുടർന്നാണ് തിങ്കളാഴ്ച്ച തുറക്കുക.