mohiyattam

കൊച്ചി: മോഹിനിയാട്ടത്തിൽ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല സർട്ടിഫിക്കറ്റ് പ്രോഗ്രാം ആരംഭിക്കും. കാലടി മുഖ്യ ക്യാമ്പസിലുള്ള മോഹിനിയാട്ടം ഡിപ്പാർട്ട്‌മെന്റിലാരംഭിക്കുന്ന 'ജനറൽ ഇൻട്രൊഡക്ഷൻ ടു മോഹിനിയാട്ടം' എന്ന സർട്ടിഫിക്കറ്റ് പ്രോഗ്രാമിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്ലസ് ടു പരീക്ഷയ്ക്ക് ലഭിച്ച മാർക്കിന്റെയും അഭിരുചി പരീക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രായപരിധിയില്ല. ഫീസ് 15,000 രൂപ. അഭിരുചി പരീക്ഷ 25ന് രാവിലെ 10ന് നടക്കും. അപേക്ഷകൾ ഡോ. കെ. എം. അബു, വകുപ്പ് മേധാവി, മോഹിനിയാട്ടം വിഭാഗം, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല, കാലടി പി. ഒ., എറണാകുളം 683574. അവസാന തീയതി 20. വിവരങ്ങൾക്ക് ഫോൺ: 8921302223.