കൊച്ചി: ബി.ഡി.ജെ.എസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാവക്കുളം ജംഗ്ഷനിൽ രാവിലെ 9.30ന് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിക്കും. മണ്ഡലം പ്രസിഡന്റ് കെ.കെ.പീതാംബരൻ ദേശീയപതാക ഉയർത്തും. ജില്ലാ പ്രസിഡന്റ് എ.ബി.ജയപ്രകാശ് ഉദ്ഘാടനം ചെയ്യും. വിവിധ മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്കുള്ള സമ്മാനവിതരണം ബി.ജെ.പി സംസ്ഥാന സമിതി അംഗം സി.ജി.രാജഗോപാൽ നിർവഹിക്കും. സൈക്കിളിൽ കാശ്മീർ, ലഡാക്ക് എന്നിവിടങ്ങളിൽ സഞ്ചരിച്ച കെ.ഡി.അഖിലിനെ പൊന്നാടയണിയിക്കും. ഭാരവാഹികളായ കെ.ഡി.ഗോപാലകൃഷ്ണൻ (വൈസ് പ്രസിഡന്റ്), വി.എസ്.രാജേന്ദ്രൻ (എളമക്കര ഏരിയാ പ്രസിഡന്റ്), മഹിളാസേനാ മണ്ഡലം ഭാരവാഹികളായ ബീന നന്ദകുമാർ (പ്രസിഡന്റ്), മിനി കിഷോർകുമാർ (വൈസ് പ്രസിഡന്റ്), ആതിര സോജൻ (കമ്മിറ്റി അംഗം). യുവജനസേനാ മണ്ഡലം ഭാരവാഹികളായ മധു മാടവന (പ്രസിഡന്റ്), എ.ആ‌ർ. അനിൽകുമാർ (പോണേക്കര), കിഷോർ കുമാർ (കലൂർ), എം.വി. ജയൻ (തേവര), വി.ജെ.സോദൻ (ചേരാനെല്ലൂർ) എന്നിവർ പങ്കെടുക്കും.