
മൂവാറ്റുപുഴ: വാഹനത്തിൽ നിന്ന് മോഷ്ടിച്ച ബാറ്ററിയുമായി മൂവാറ്റുപുഴ നിർമ്മല കോളേജ് ഭാഗത്ത് വ്യാദേലിൽ മാർട്ടിൻ (46), പേഴക്കാപ്പാളി പുന്നോപ്പടി തെക്കേകുന്നേൽ അജാസ്(42) എന്നിവരെ കൂത്താട്ടുകുളം പൊലീസ് അറസ്റ്റ് ചെയ്തു. മഴക്കാല മോഷ്ടാക്കളെ പിടികൂടാൻ ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നിർദ്ദേശാനുസരണം നൈറ്റ് പട്രോളിംഗ് നടത്തവേ മുത്തോലപുരം പള്ളിക്ക് സമീപം ഗുഡ്സ് ഓട്ടോറിക്ഷ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് ബാറ്ററിയുമായി മോഷ്ടാക്കൾ പിടിയിലായത്. ഇൻസ്പെക്ടർ കെ.ആർ. മോഹൻദാസ്, എസ്.ഐ ഷിബു വർഗീസ്, എ.എസ്.ഐ പ്രവീൺ കുമാർ, സി.പി.ഒ എ.പി. ബിനു എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.