കിഴക്കമ്പലം: പുക്കാട്ടുപടി വള്ളത്തോൾ സ്മാരക വായനശാല ബാലവേദി സംഘടിപ്പിക്കുന്ന സ്‌കൂൾതല കലോത്സവത്തിന് ഇന്ന് തുടക്കമാകും. മൂന്ന് ദിവസങ്ങളിലായി അഞ്ച് വേദികളിൽ ആയിരത്തിലധികം മത്സരാർത്ഥികൾ മാ​റ്റുരയ്ക്കും. രചനാമത്സരങ്ങൾ ഇന്ന് ഉച്ചയ്ക്ക് 2ന് കെ.പി.എ.സി ലളിത സ്മാരകവേദിയിൽ കുന്നത്തുനാട് താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ്‌പ്രസിഡന്റ് ജോസ് വി. ജേക്കബ് ഉദ്ഘാടനം ചെയ്യും. പെൻസിൽ ഡ്രോയിംഗ്, കഥ, കവിത, ഉപന്യാസരചന മത്സരങ്ങൾ നടക്കും. 14ന് ഉച്ചയ്ക്ക് 2ന് ക്വിസ് മത്സരങ്ങളും 15ന് കലാമത്സരങ്ങളും നടക്കും. വിജയികൾക്ക് ഓവറാൾ ട്രോഫികളും സർട്ടിഫിക്ക​റ്റും കാഷ് അവാർഡും നൽകും.