കൊച്ചി: മുഹറം പ്രമാണിച്ച് ചൊവ്വാഴ്ച അവധിയായതിനാൽ കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) അന്ന് നടത്താൻ നിശ്ചയിച്ചിരുന്ന പി.ജി കോഴ്‌സുകളിലേക്കുള്ള അഡ്മിഷൻ ബുധനാഴ്ചയിലേക്ക് (ആഗസ്റ്റ് 10) പുനഃക്രമീകരിച്ചതായി രജിസ്ട്രാർ ഡോ.ബി. മനോജ്കുമാർ അറിയിച്ചു. ക്ലൈമറ്റ് സയൻസ്, ഡിസാസ്റ്റർ മാനേജ്‌മെന്റ്, എൺവയൺമെന്റ് സയൻസ്, റിമോട്ട് സെൻസിംഗ് ആൻഡ് ജിസ് എന്നീ എം.എസ്‌സി കോഴ്‌സുകളിലേക്കുള്ള അഡ്മിഷൻ ആഗസ്റ്റ് 10നും മറൈൻ സയൻസ്, അപ്ളെെഡ് ജിയോളജി, ഫിസിക്കൽ ഓഷനോഗ്രഫി എന്നീ എം.എസ്‌സി കോഴ്‌സുകളിലേക്കുള്ള അഡ്മിഷൻ ആഗസ്റ്റ് 11നും നടക്കും.