അങ്കമാലി : ക്വിറ്റ് ഇന്ത്യാ ദിനമായ 9 ന് ക്വിറ്റ് ലിക്വർ ഡേയായി കെ.സി ബി സി മദ്യ വിരുദ്ധ സമിതി ആചരിക്കും. മദ്യം - മയക്കുമരുന്നുകളെ നാടുകടത്തുക, രാജ്യത്തെ രക്ഷിക്കുക എന്നീ മുദ്രാവാക്യവുമായി ക്വിറ്റ് ഇന്ത്യാ ദിനത്തിൽ കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി എറണാകുളം - അങ്കമാലി അതിരുപത കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ 11 ന് അങ്കമാലി ടൗൺ കപ്പേള ജംഗ്ഷനിൽ നടക്കുന്ന ദിനാചരണ പരിപാടി സംസ്ഥാന വക്താവ് അഡ്വ. ചാർളി പോൾ ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി ഷൈബി പാപ്പച്ചൻ അദ്ധ്യക്ഷത വഹിക്കും.