അങ്കമാലി: എന്റെ സംരംഭം നാടിന്റെ അഭിമാനം പദ്ധതിയോടനുബന്ധിച്ച് വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിൽ അങ്കമാലി നഗരസഭയിൽ ലോൺ, ലൈസൻസ്, സബ്സിഡി മേള നഗരസഭാ ചെയർമാൻ റെജി മാത്യു ഉദ്ഘാടനം ചെയ്തു. വൈസ്ചെയർപേഴ്സൺ റീത്ത പോൾ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ബാസ്റ്റിൻ ഡി. പാറയ്ക്കൽ, ലിസി പോളി ടീച്ചർ, സാജു നെടുങ്ങാടൻ, ലില്ലി ജോയി, കൗൺസിലർമാരായ മാത്യു തോമസ്, ബെന്നി മൂഞ്ഞേലി, പോൾ ജോവർ, സിറ്റി മിഷൻ മാനേജർ പി.പി. ലിപ്സൺ എന്നിവർ പങ്കെടുത്തു. എംപ്ലോയ്മെന്റ് ഓഫീസർ അരുൺ കുമാർ, കാനറ ബാങ്ക് മാനേജർ വി.വി. വിനീത് കുമാർ എന്നിവർ ക്ലാസുകൾ നയിച്ചു. വ്യവസായ വികസന ഓഫീസർ എ.പാർവ്വതി പ്രസാദ് നന്ദി പറഞ്ഞു.