peace-

കൊച്ചി: ആറ് വയസുവരെയുള്ള കുട്ടികളിലെ വളർച്ചാ പ്രശ്നങ്ങൾ നേരത്തെ കണ്ടെത്തി ശാസ്ത്രീയ ചികിത്സകളിലൂടെ സ്‌കൂൾ വിദ്യാഭ്യാസത്തിന് പ്രാപ്തരാക്കുന്ന ഏർലി ഇന്റർവെൻഷൻ സെന്റർ കോതമംഗലത്ത് പ്രവർത്തനം ആരംഭിക്കുന്നു.

കോതമംഗലം നെല്ലിക്കുഴി പീസ് വാലി ഫൗണ്ടേഷന്റെയും ആസ്റ്റർ സിക്ക് കിഡ്‌സ് ഫൗണ്ടേഷന്റെയും സംയുക്ത സംരംഭമാണിത്. 9ന് ഉച്ചയ്ക്ക് രണ്ടിന് ആസ്റ്രർ ഡി.എം ഹെൽത്ത് കെയർ മാനേജിംഗ് ഡയറക്ടർ ഡോ.ആസാദ് മൂപ്പൻ ഉദ്ഘാടനം ചെയ്യും. വളർച്ചാ വെല്ലുവിളികയുള്ള കുട്ടികളെ സ്പെഷ്യൽ സ്കൂളുകളിലേക്ക് അയക്കുന്ന രീതിക്ക് പുതിയ സംവിധാനം പരിഹാരമേകുമെന്ന് പീസ് വാലി ചെയർമാൻ പി.എം. അബൂബക്കർ, ആസ്റ്റർ സിക്ക് കിഡ്സ് ഫൗണ്ടേഷൻ ഡി.ജി.എം. ലത്തീഫ് കാസീം, സാബിത്ത് ഉമ്മർ എന്നിവർ പറഞ്ഞു.