
കൊച്ചി: കാലവർഷവുമായി ബന്ധപ്പെട്ട് കാര്യമായ മുൻകരുതലുകളൊന്നും സർക്കാർ സ്വീകരിച്ചിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ഡാമുകൾ തുറക്കുമെന്ന് ഇത്തവണ മുൻകൂട്ടി പറഞ്ഞത് നല്ലകാര്യം. 2018ൽ ഡാം തുറക്കുന്നതൊന്നും മുൻകൂട്ടി അറിയിച്ചിരുന്നില്ല. ഇത്തവണ മുന്നറിയിപ്പ് നൽകിയതിനാൽ തീരദേശത്തുനിന്നും ജനങ്ങളെ ഒഴിപ്പിക്കാനായി. മഹാപ്രളയം കഴിഞ്ഞ് നാലുവർഷമായിട്ടും നദികളിലെയും ഡാമുകളിലെയും മണലുംചെളിയും നീക്കാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. കുറച്ച് വെള്ളം ഒഴുകിയെത്തുമ്പോൾത്തന്നെ നദികൾ കരകവിഞ്ഞൊഴുകുന്ന അവസ്ഥയിലായെന്നും പ്രതിപക്ഷനേതാവ് കൊച്ചിയിൽ പറഞ്ഞു.