കോലഞ്ചേരി: വടയമ്പാടി ഭഗവതിക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം ഇന്ന് മുതൽ 14 വരെ നടക്കും. പുല്ലൂർമണ്ണ മണിവർണൻ നമ്പൂതിരി യജ്ഞാചാര്യനാകും. ഇന്ന് വൈകിട്ട് 6.45ന് കൊച്ചിൻ ദേവസ്വംബോർഡ് അസിസ്റ്റന്റ് കമ്മീഷണർ എം. മനോജ്കുമാർ ദീപം തെളിക്കും. ദിവസവും യജ്ഞവേദിയിൽ രാവിലെ 6ന് വിഷ്ണു സഹസ്രനാമ സംഘപാരായണം, തുടർന്ന് വൈകിട്ട് 6 വരെ ഭാഗവതപാരായണം, 6.45ന് ദീപാരാധന, ഭജന, പ്രഭാഷണം എന്നിവ നടക്കും. 13ന് വൈകിട്ട് 6.30ന് സർവൈശ്വര്യപൂജ. 14ന് ഉച്ചയ്ക്ക് 12.30 മുതൽ മഹാപ്രസാദഊട്ട്, യജ്ഞസമർപ്പണം.