cusat

കൊച്ചി: കൊച്ചി സർവകലാശാലയിലെ ഡിപ്പാർട്ട്‌മെന്റ് ഒഫ് ഷിപ്പ് ടെക്‌നോളജി അലുമ്‌നി സൊസൈറ്റിയുടെ അന്തർദേശീയ മാരിടൈം സെമിനാർ, 'ഡിംസ് -22' 9,10 തീയതികളിൽ എറണാകുളം ക്രൌൺ പ്ലാസ ഹോട്ടലിൽ നടക്കും. 9ന് രാവിലെ 9.30ന് മന്ത്രി പി. രാജീവ് സെമിനാർ ഉദ്ഘാടനം ചെയ്യും. കൊച്ചി സർവകലാശാല വൈസ് ചാൻസലർ ഡോ. പി.എൻ. മധുസൂദനൻ , കൊച്ചി കപ്പൽശാലാ ചെയർമാൻ മധു എസ്. നായർ, റോയൽ ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് നേവൽ ആർക്കിടെക്റ്റസ് , ലണ്ടൻ ചീഫ് എക്‌സിക്യുട്ടീവ് ക്രിസ് ബോയ്ഡ്, റിയർ അഡ്മിറൽ സുബീർ മുഖർജി എന്നിവർ സംബന്ധിക്കും. സംഘാടകരായ ആഷിഷ് ബഹാനി, ഗിരീഷ് മേനോൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.