
മൂവാറ്റുപുഴ: മൂവാറ്റുപുഴ പൗരസമിതി പ്രസിഡന്റ് ഉറവക്കുഴി കൊല്ലംകുടി മുസ്തഫ മാസ്റ്റർ (70) നിര്യാതനായി. കബറടക്കം ഇന്നു രാവിലെ 9ന് പെരുമറ്റം ജുമാമസ്ജിദ് കബർസ്ഥാനിൽ. ഇന്നലെ രാവിലെ താലൂക്ക് വികസന സമിതി യോഗത്തിൽ പങ്കെടുക്കവേ കുഴഞ്ഞുവീണ മുസ്തഫയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യമാർ: താഹിറ, പരേതയായ സുബൈദ. മക്കൾ: ഫൈസൽ, ഫാസിൽ, ഫസീല. മരുമക്കൾ: ഷഹന, സുഫിന, നിഷാദ്.