perly-mani

ആലുവ: മുലയൂട്ടലിന്റെ പ്രാധാന്യത്തെ കുറിച്ച് അമ്മമാർക്കും കൂടുംബാംഗങ്ങൾക്കുമിടയിൽ അവബോധം വളർത്തുന്നതിനായി ആലുവ രാജഗിരി ആശുപത്രിയിൽ ലോക മുലയൂട്ടൽ വാരം ആചരിച്ചു. ഇതോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് നടി പേർളി മാണി സമ്മാനങ്ങൾ വിതരണം ചെയ്തു. ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടറും സി.ഇ.ഓയുമായ ഫാ. ജോൺസൺ വാഴപ്പിള്ളി, നവജാത ശിശു ചികിത്സാ വിഭാഗം തലവൻ ഡോ. ഷാനു ചന്ദ്രൻ, ഗൈനക്കോളജി വിഭാഗം ഡോ. ജോഷി ജോസഫ് നീലംകാവിൽ, പീഡിയാട്രിക് വിഭാഗം ഡോ. ബിപിൻ ജോസ്, രാജഗിരി മെഡിക്കൽ സൂപ്രണ്ട് ഡോ. സണ്ണി പി. ഓരത്തേൽ എന്നിവർ സംസാരിച്ചു.